മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ ഗതാഗത സംവിധാനം ഭാഗികമായി നിലച്ച നിലയിലാണ്. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.1240.8 മില്ലീ മീറ്റര്‍ മഴയാണ് മുംബൈയില്‍ ഇതുവരെ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49.34 ശതമാനം ലഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ റെയില്‍ പാളങ്ങള്‍ വെള്ളത്തിനടിയിലായി. മിക്കയിടങ്ങളിലും റോഡുകളും വെള്ളത്തിനടിയിലായിരുന്നു.
കേരളം, സിക്കിം,പശ്ചിമ ബംഗാള്‍, ഒഡിഷ, ചണ്ഡിഗഡ്,മധ്യപ്രദേശ്, കര്‍ണാടക,ഗുജറാത്ത്, വടക്കന്‍ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തിന് മുകളിലൂടെ കടന്നുപോകുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് മഴ ശക്തമാകാനുള്ള കാരണം. തെലങ്കാനയില്‍ അടുത്ത 24 മണിക്കൂറില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 ഡിഗ്രി സെല്‍ഷ്യസായിരുന്നു നഗരത്തിലെ ഞായറാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. അന്തരീക്ഷ ഈര്‍പ്പം 83 ശതമാനം എത്തിയിരുന്നു.