കുഴിബോംബ് പൊട്ടിത്തെറിച്ച്‌ ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

94 0

ഛത്തിസ്ഗഡ്‌: കുഴിബോംബ് പൊട്ടിത്തെറിച്ച്‌ കര്‍ണാടക സ്വദേശികളായ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കാര്‍വാറിലെ വിജയാനന്ദ് സുരേഷ് നായ്ക്(28),ഖാനപൂര്‍ ഹലഗയിലെ സന്തോഷ് ലക്ഷ്മണ്‍ ഗുരുവ(27)എന്നിവരാണ് അപകടത്തില്‍പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഛത്തിസ്ഗഡിലെ ബുസ്റ്റര്‍ കങ്കേറില്‍ ആണ് അപകടം നടന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ബി.എസ്.എഫ് മാര്‍ബിഡ ക്യാമ്പില്‍ നിന്ന് തിങ്കളാഴ്ച ഏഴ് കിലോമീറ്റര്‍ അകലെ മാവോയിസ്റ്റ് അക്രമ മേഖലയിലയിലൂടെ ബൈക്കുകളില്‍ സഞ്ചരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Related Post

 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളും 2018 ൽ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി വിഎച്ച്പി  

Posted by - Oct 28, 2019, 02:33 pm IST 0
നാഗ്പുർ: 2018ല്‍ ഘര്‍വാപസിയിലൂടെ തിരിച്  ഹിന്ദുമതത്തിലേക്ക് വന്നത് 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെന്ന് വിഎച്ച്പി നേതാവ് മിലിന്ദ് പരാന്ദെ പറഞ്ഞു. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു…

ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം

Posted by - Dec 27, 2019, 08:17 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം.  പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ…

ഹരിയാനയിലും മഹാരാഷ്ട്രയിലും പോളിംഗ് കുറഞ്ഞു

Posted by - Oct 22, 2019, 09:07 am IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ  കുറഞ്ഞു. മഹാരാഷ്ട്രയില്‍ 55.33ശതമാനവും ഹരിയാനയില്‍ 67.97 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭാ…

ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം

Posted by - Dec 30, 2018, 08:23 am IST 0
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം. സംഭവത്തില്‍ പത്തുവയസുകാരനായ ആരിഫ് അഹമ്മദ് ദാറിന് പരിക്കേറ്റു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്

Posted by - Feb 4, 2020, 01:01 pm IST 0
അമൃത്സര്‍: തിങ്കളാഴ്ച അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍…

Leave a comment