ഛത്തിസ്ഗഡ്: കുഴിബോംബ് പൊട്ടിത്തെറിച്ച് കര്‍ണാടക സ്വദേശികളായ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കാര്‍വാറിലെ വിജയാനന്ദ് സുരേഷ് നായ്ക്(28),ഖാനപൂര്‍ ഹലഗയിലെ സന്തോഷ് ലക്ഷ്മണ്‍ ഗുരുവ(27)എന്നിവരാണ് അപകടത്തില്‍പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഛത്തിസ്ഗഡിലെ ബുസ്റ്റര്‍ കങ്കേറില്‍ ആണ് അപകടം നടന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ബി.എസ്.എഫ് മാര്‍ബിഡ ക്യാമ്പില്‍ നിന്ന് തിങ്കളാഴ്ച ഏഴ് കിലോമീറ്റര്‍ അകലെ മാവോയിസ്റ്റ് അക്രമ മേഖലയിലയിലൂടെ ബൈക്കുകളില്‍ സഞ്ചരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
