കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാലികള്‍ മരിച്ചു. മലയാളിയടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി. കുളച്ചലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഓഷ്യാനസ് എന്ന ബോട്ടില്‍ അമിതവേഗത്തിലെത്തിയ കപ്പലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും മുങ്ങി. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് തെറിച്ചുവീണു. അപകടത്തിന് ശേഷം കപ്പല്‍ നിറുത്താതെ പോയി. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കുറിച്ച് വിവരമൊന്നുമില്ല.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചേറ്റുവ അഴിയില്‍ നിന്ന് 15 കിലോമീറ്റര്‍ വടക്ക് മാറിയായിരുന്നു അപകടം. ഉടന്‍ തന്നെ അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇതിനിടെ അപകടത്തില്‍പെട്ടവരില്‍ മൂന്ന് പേര്‍ കടലില്‍ മുങ്ങിത്താണിരുന്നു. കുളച്ചല്‍, ബംഗാള്‍ എന്നിവിടങ്ങളിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ പറവൂര്‍ സ്വദേശിയും ബോട്ടിലുണ്ടായിരുന്നു. കടലില്‍ ഡീസലിന്റെ പാട കെട്ടിക്കിടക്കുന്നത് കണ്ട് മറ്റ് ബോട്ടിലുണ്ടായിരുന്നവര്‍ നടത്തിയ പരിശോധനയിലാണ് അപകടത്തില്‍പെട്ട തൊഴിലാളികളെ കണ്ടത്.