കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

72 0

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മത്സ്യത്തൊഴിലാലികള്‍ മരിച്ചു. മലയാളിയടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി. കുളച്ചലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഓഷ്യാനസ് എന്ന ബോട്ടില്‍ അമിതവേഗത്തിലെത്തിയ കപ്പലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും മുങ്ങി. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് തെറിച്ചുവീണു. അപകടത്തിന് ശേഷം കപ്പല്‍ നിറുത്താതെ പോയി. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കുറിച്ച്‌ വിവരമൊന്നുമില്ല. 

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചേറ്റുവ അഴിയില്‍ നിന്ന് 15 കിലോമീറ്റര്‍ വടക്ക് മാറിയായിരുന്നു അപകടം.  ഉടന്‍ തന്നെ അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇതിനിടെ അപകടത്തില്‍പെട്ടവരില്‍ മൂന്ന് പേര്‍ കടലില്‍ മുങ്ങിത്താണിരുന്നു. കുളച്ചല്‍, ബംഗാള്‍ എന്നിവിടങ്ങളിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ പറവൂര്‍ സ്വദേശിയും ബോട്ടിലുണ്ടായിരുന്നു. കടലില്‍ ഡീസലിന്റെ പാട കെട്ടിക്കിടക്കുന്നത് കണ്ട് മറ്റ് ബോട്ടിലുണ്ടായിരുന്നവര്‍ നടത്തിയ പരിശോധനയിലാണ് അപകടത്തില്‍പെട്ട തൊഴിലാളികളെ കണ്ടത്.
 

Related Post

ഇടുക്കി – ചെറുതോണി അണക്കെട്ട് അടച്ചു

Posted by - Oct 7, 2018, 05:37 pm IST 0
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം…

പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Aug 1, 2018, 08:09 am IST 0
ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. കൂടാതെ ഉപയോക്താക്കള്‍ക്കുളള സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. സബ്‌സിഡി സിലിണ്ടറിന് 1.76 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 35 രൂപ 60…

ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം

Posted by - Oct 26, 2018, 07:06 am IST 0
തിരുവനന്തപുരം: ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. കനത്തമഴയും പ്രളയവും…

എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ

Posted by - Nov 22, 2018, 09:51 pm IST 0
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. തിരുവനന്തപുരത്ത് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.ഹയര്‍ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 മുതല്‍…

Leave a comment