കനത്ത മഴയും മണ്ണിടിച്ചിലും: പുറം ലോകവുമായി ബന്ധമില്ലാതെ 1700 ഓളം പേര്‍ ഗവിയില്‍ 

93 0

ചിറ്റാര്‍ : കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതത്തില്‍ ആക്കിയിരിക്കുന്നത് ഗവിയിലെ ആദിവാസികള്‍ ഉള്‍പ്പെടെ 1700 ഓളം ആളുകളെയാണ്.  മൂന്നാഴ്ചയായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ് ഇവര്‍. മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ഗവിയിലേക്ക് കൊടുംവനത്തിലൂടെയുള്ള റോഡുകള്‍ തകര്‍ന്നതാണ് പ്രദേശം തീര്‍ത്തും ഒറ്റപ്പെടാന്‍ കാരണം. സീതത്തോട്ടില്‍നിന്നും 78 കിലോമീറ്റര്‍ താണ്ടിയാലെ ഗവിയില്‍ എത്താന്‍ കഴിയു. ഈ പാതയില്‍ 27 കിലോമീറ്റര്‍ ദൂരമേ വാഹനങ്ങള്‍ക്ക് പോകാനാകൂ. മലയിടിഞ്ഞ് റോഡ് പൂര്‍ണമായും തകര്‍ന്നു. ഗവിയില്‍ നിന്നും പ്രദേശവാസികള്‍ പുറം ലോകത്തേക്ക് പോകാനുള്ള മറ്റൊരുമാര്‍ഗ്ഗം വണ്ടിപ്പെരിയാറാണ്. ഇവിടെയെത്താന്‍ 27 കിലോമീറ്റര്‍ വനപാത താണ്ടണം. ഈ വഴിയില്‍ 20 ഇടങ്ങളില്‍ ഉരുള്‍പൊട്ടി മണ്ണും കല്ലും ചെളിയും റോഡില്‍ കിടക്കുകയാണ്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കഷ്ടിച്ച്‌ പോകാം. 

വണ്ടിപ്പെരിയാറ്റില്‍നിന്നും ജീപ്പിന് 2000 രൂപയും ഓട്ടോയ്ക്ക് 1700 രൂപയും നല്‍കിയെങ്കില്‍ മാത്രമേ ഗവിയില്‍ എത്താനും തിരികെ പോകാനും കഴിയു. മൂന്നാഴ്ചയായി പ്രദേശത്ത‌് വൈദ്യുതി ബന്ധം നിലച്ചിട്ട്. മൊബൈല്‍ ഫോണിന‌് റേഞ്ചും ലഭ്യമല്ല. അസുഖം ബാധിച്ച ആളുകളെ പുറംലോകത്ത് എത്തിക്കാന്‍ വലിയ ബുദ്ധിമുട്ടാണ‌്. സീതത്തോട് പഞ്ചായത്ത് അധികൃതരാണ‌് ഇവര്‍ക്ക‌് ആവശ്യമായ സഹായം നല്‍കുന്നത‌്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇടപെട്ട് ഭക്ഷ്യധാന്യങ്ങളും മറ്റ് സഹായങ്ങളും നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കിഴക്കന്‍ കാട്ടിനുള്ളില്‍ കിലോമീറ്ററുകള്‍ ദൂരത്തിലാണ‌് റോഡ് കാണാന്‍ പറ്റാത്ത വിധം മലയിടിഞ്ഞത‌്. പ്രകൃതി സൗഹൃദ ടൂറിസത്തിനായി നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡ് ചില സ്ഥലങ്ങളില്‍ കാണാനേയില്ല. കക്കി ഡാമിനും വാല്‍വ‌് ഹൗസിനും മധ്യേയുള്ള പ്രദേശത്ത് വന്‍മലകള്‍ ഇടിഞ്ഞുവീണിരിക്കുകയാണ്. ഈ ഭാഗത്ത് റോഡ് പുനര്‍നിര്‍മിക്കാന്‍ മാസങ്ങള്‍ എടുക്കും.

Related Post

വ്യാഴാഴ്ച  ബിജെപി ഹര്‍ത്താല്‍

Posted by - Jul 11, 2018, 02:49 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ്…

പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്

Posted by - Dec 5, 2018, 11:31 am IST 0
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.  ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍,…

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST 0
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം…

ശബരിമലയില്‍ 51 യുവതികള്‍ ദർശനം നടത്തിയെന്ന് ദേവസ്വംമന്ത്രി

Posted by - Jan 18, 2019, 01:21 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ എത്തിയെന്ന് സ്ഥിരീകരിച്ച്‌ ദേവസ്വംമന്ത്രി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാന്‍ എത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. പത്തിനും…

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമമെന്ന് കന്യാസ്ത്രീകള്‍

Posted by - Jan 19, 2019, 11:14 am IST 0
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമമെന്ന് പറഞ്ഞ് കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തര ഭീഷണിയെന്നും…

Leave a comment