കനത്ത മഴയും മണ്ണിടിച്ചിലും: പുറം ലോകവുമായി ബന്ധമില്ലാതെ 1700 ഓളം പേര്‍ ഗവിയില്‍ 

60 0

ചിറ്റാര്‍ : കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതത്തില്‍ ആക്കിയിരിക്കുന്നത് ഗവിയിലെ ആദിവാസികള്‍ ഉള്‍പ്പെടെ 1700 ഓളം ആളുകളെയാണ്.  മൂന്നാഴ്ചയായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ് ഇവര്‍. മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ഗവിയിലേക്ക് കൊടുംവനത്തിലൂടെയുള്ള റോഡുകള്‍ തകര്‍ന്നതാണ് പ്രദേശം തീര്‍ത്തും ഒറ്റപ്പെടാന്‍ കാരണം. സീതത്തോട്ടില്‍നിന്നും 78 കിലോമീറ്റര്‍ താണ്ടിയാലെ ഗവിയില്‍ എത്താന്‍ കഴിയു. ഈ പാതയില്‍ 27 കിലോമീറ്റര്‍ ദൂരമേ വാഹനങ്ങള്‍ക്ക് പോകാനാകൂ. മലയിടിഞ്ഞ് റോഡ് പൂര്‍ണമായും തകര്‍ന്നു. ഗവിയില്‍ നിന്നും പ്രദേശവാസികള്‍ പുറം ലോകത്തേക്ക് പോകാനുള്ള മറ്റൊരുമാര്‍ഗ്ഗം വണ്ടിപ്പെരിയാറാണ്. ഇവിടെയെത്താന്‍ 27 കിലോമീറ്റര്‍ വനപാത താണ്ടണം. ഈ വഴിയില്‍ 20 ഇടങ്ങളില്‍ ഉരുള്‍പൊട്ടി മണ്ണും കല്ലും ചെളിയും റോഡില്‍ കിടക്കുകയാണ്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കഷ്ടിച്ച്‌ പോകാം. 

വണ്ടിപ്പെരിയാറ്റില്‍നിന്നും ജീപ്പിന് 2000 രൂപയും ഓട്ടോയ്ക്ക് 1700 രൂപയും നല്‍കിയെങ്കില്‍ മാത്രമേ ഗവിയില്‍ എത്താനും തിരികെ പോകാനും കഴിയു. മൂന്നാഴ്ചയായി പ്രദേശത്ത‌് വൈദ്യുതി ബന്ധം നിലച്ചിട്ട്. മൊബൈല്‍ ഫോണിന‌് റേഞ്ചും ലഭ്യമല്ല. അസുഖം ബാധിച്ച ആളുകളെ പുറംലോകത്ത് എത്തിക്കാന്‍ വലിയ ബുദ്ധിമുട്ടാണ‌്. സീതത്തോട് പഞ്ചായത്ത് അധികൃതരാണ‌് ഇവര്‍ക്ക‌് ആവശ്യമായ സഹായം നല്‍കുന്നത‌്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇടപെട്ട് ഭക്ഷ്യധാന്യങ്ങളും മറ്റ് സഹായങ്ങളും നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കിഴക്കന്‍ കാട്ടിനുള്ളില്‍ കിലോമീറ്ററുകള്‍ ദൂരത്തിലാണ‌് റോഡ് കാണാന്‍ പറ്റാത്ത വിധം മലയിടിഞ്ഞത‌്. പ്രകൃതി സൗഹൃദ ടൂറിസത്തിനായി നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡ് ചില സ്ഥലങ്ങളില്‍ കാണാനേയില്ല. കക്കി ഡാമിനും വാല്‍വ‌് ഹൗസിനും മധ്യേയുള്ള പ്രദേശത്ത് വന്‍മലകള്‍ ഇടിഞ്ഞുവീണിരിക്കുകയാണ്. ഈ ഭാഗത്ത് റോഡ് പുനര്‍നിര്‍മിക്കാന്‍ മാസങ്ങള്‍ എടുക്കും.

Related Post

കേരളത്തിൽ പണിമുടക്ക് തുടങ്ങി

Posted by - Apr 2, 2018, 09:31 am IST 0
കേരളത്തിൽ പണിമുടക്ക് തുടങ്ങി  ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.…

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

Posted by - Jun 5, 2018, 07:18 am IST 0
തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട . അന്തരാഷ്ട്രവിപണിയില്‍ അഞ്ച് കോടിയിലേറെ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി മാലി സ്വദേശികളായ അയമന്‍ അഹമ്മദ്, ഇബ്രാഹിം ഫൈസന്‍ സാലിഹ്വ് ,…

ലിഗയുടെ ശരീരത്തിൽ പത്തിലേറെ മുറിവുകൾ

Posted by - Apr 29, 2018, 08:02 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് പുറത്ത്‌വന്നുകൊണ്ടിരിക്കുകയാണ്. യുവതിയുടെ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്നും ഫൊറൻസിക് വിഭാഗം പോലീസിനെ അറിയിച്ചിരുന്നു.…

കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട് 

Posted by - Apr 30, 2018, 11:14 am IST 0
 കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള…

Leave a comment