മുംബൈ : കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്.ഡി.എഫ്.സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് സാംഗ്‌വി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . സഹപ്രവര്‍ത്തകരായ 2 പേര്‍ ക്വട്ടേഷന്‍ നല്‍കിയാണ് സാംഗ് വിയെ വധിച്ചതെന്ന് പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 39 വയസ് പ്രായമുണ്ടായിരുന്ന സാംഗ് വി സെപ്റ്റംബര്‍ 5 ന് സന്ധ്യക്ക് 7.30 ന് കമലാമില്‍സിലെ ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞതിന് ശേഷം ഇറങ്ങവേയാണ് കാണാതായത്.
ജോലിയില്‍ സാംഗ് വിയുടെ പ്രാഗല്‍ഭ്യത്തില്‍ സഹപ്രവര്‍ത്തകരായ ഇരുവരും അസൂയാലുക്കള്‍ ആയിരുന്നെന്നും ഈ അസൂയയാണ് കൊലപാതകത്തിലേയ്ക്ക് വഴി വെച്ചതെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ 2 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ ഒരാള്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കൂലിപ്പണി ചെയ്തുവന്ന ഒരു വ്യക്തിയേയാണ് ഇവര്‍ കൊലപാതക കൃതൃത്തിനായി വിനിയോഗിച്ചതെന്ന് പോലീസ് പറയുന്നു.അതേസമയം സാംഗ് വിയുടെതിന് സമാനമായ മൃതശരീരം കണ്ടെടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.