ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

193 0

മുംബൈ : കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ സിദ്ധാര്‍ത്ഥ് സാംഗ്‌വി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . സഹപ്രവര്‍ത്തകരായ 2 പേര്‍ ക്വട്ടേഷന്‍ നല്‍കിയാണ് സാംഗ് വിയെ വധിച്ചതെന്ന് പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.  39 വയസ് പ്രായമുണ്ടായിരുന്ന സാംഗ് വി സെപ്റ്റംബര്‍ 5 ന് സന്ധ്യക്ക് 7.30 ന് കമലാമില്‍സിലെ ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞതിന് ശേഷം ഇറങ്ങവേയാണ് കാണാതായത്.

ജോലിയില്‍ സാംഗ് വിയുടെ പ്രാഗല്‍ഭ്യത്തില്‍ സഹപ്രവര്‍ത്തകരായ ഇരുവരും അസൂയാലുക്കള്‍ ആയിരുന്നെന്നും ഈ അസൂയയാണ് കൊലപാതകത്തിലേയ്ക്ക് വഴി വെച്ചതെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ 2 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ ഒരാള്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കൂലിപ്പണി ചെയ്തുവന്ന ഒരു വ്യക്തിയേയാണ് ഇവര്‍ കൊലപാതക കൃതൃത്തിനായി വിനിയോഗിച്ചതെന്ന് പോലീസ് പറയുന്നു.അതേസമയം സാംഗ് വിയുടെതിന് സമാനമായ മൃതശരീരം കണ്ടെടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.

Related Post

ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം

Posted by - May 10, 2018, 09:01 am IST 0
അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത്…

എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല

Posted by - Apr 4, 2018, 08:57 am IST 0
എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല എസ്‌സി/എസ്ടി നിയമം ദുരുപയോഗം തടയാനുള്ള കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവിശ്യം സുപ്രിം കോടതി ഒഴിവാക്കി. കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ്‌…

ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്ന് സർക്കാർ : സമരം ശക്തമായി നേരിടും

Posted by - Apr 16, 2018, 01:05 pm IST 0
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്നും നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ലെന്നും മന്ത്രിസഭയില്‍ തീരുമാനമായി. അതേസമയം സമരം…

ദേവേന്ദ്ര ഫഡ്‌നാവിസ് രാജി ഗവർണർക്ക് കൈമാറി

Posted by - Nov 8, 2019, 05:20 pm IST 0
മുംബൈ:  ഭാരതീയ ജനതാ പാർട്ടി-ശിവസേന കൂട്ടുകെട്ട്  കഴിഞ്ഞ മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ശക്തമായ ഭൂരിപക്ഷം നേടി15 ദിവസത്തിന് ശേഷം വെള്ളിയാഴ്ച വൈകുന്നേരം നടന്ന യോഗത്തിലാണ് മഹാരാഷ്ട്ര…

സുപ്രീം കോർട്ട്  സന ഇൽതിജ ജാവേദിനെ അമ്മയെ കാണാൻ അനുവദിച്ചു 

Posted by - Sep 5, 2019, 01:19 pm IST 0
ന്യൂദൽഹി: മെഹബൂബ മുഫ്തിയുടെ മകളെ കശ്മീരിൽ കാണാൻ അനുവദിക്കണമെന്ന്  സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ തന്നെ കാണാത്തതിനാൽ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് സന ഇൽതിജ ജാവേദ് നിവേദനത്തിൽ പറഞ്ഞിരുന്നു.…

Leave a comment