നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായമഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

141 0

ന്യൂയോര്‍ക്ക്: നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളസമൂഹം മുന്‍പാകെ അവതരിപ്പിച്ച സാലറി ചലഞ്ചിന്റെ മാതൃകയിലുളള സഹായ സഹകരണമാണ് മുഖ്യമന്ത്രി തേടിയത്. ഒരു മാസത്തെ ശമ്പളം നല്‍കി കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനുളള വിപുലമായ ശ്രമത്തില്‍ ഭാഗഭാക്കാവാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാലുഘട്ടങ്ങളിലായി നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ധനസമാഹരണം, പുനരധിവാസം, പുന: സ്ഥാപനം, പുനര്‍നിര്‍മ്മാണം എന്നി നാലുഘട്ടങ്ങളിലുടെ വികസനം സാധ്യമാക്കാനാണ് പദ്ധതി. സംസ്ഥാനത്തെ 80 ശതമാനം ജനങ്ങളെ നേരിട്ടും അല്ലാതെയും പ്രളയം ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് നവകേരളത്തിന് ആഭ്യന്തര വിഭവ സമാഹരണം മാത്രം മതിയാകില്ല. ഇതിന് ക്രൗണ്ട് ഫണ്ടിങ് പോലുളള ആധുനിക വിഭവ സമാഹരണ മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമേ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. ലോകബാങ്ക് പോലുളള ഏജന്‍സികളില്‍ നിന്ന് 7000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇതുമായി ബന്ധപ്പെട്ട് 22ന് ഇവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ജീവനോപാധി നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പുതിയ കേരളത്തെ വാര്‍ത്തെടുക്കാന്‍ എല്ലാതരത്തിലുമുളള സഹായം എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടതുണ്ട്. എല്ലാവരും വലിയ തോതില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. പ്രളയത്തില്‍ വലിയ നാശനഷ്ടം നേരിട്ട കേരളത്തെ കരകയറ്റാന്‍ വികസന കാഴ്ചപ്പാട് ആവശ്യമാണ്. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കണം അത്. ഇത്തരത്തില്‍ വികസനം സാധ്യമാക്കുന്നതിനുളള ബ്ലൂപ്രിന്റ്് തയ്യാറാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Post

ഉരുള്‍പൊട്ടല്‍: മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted by - Jun 15, 2018, 08:17 am IST 0
കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ 12 പേരെക്കൂടി കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍…

ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു

Posted by - Apr 19, 2018, 07:01 am IST 0
ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു ഗുരുവായൂർ ക്ഷേത്രത്തിലെ അന്നലക്ഷ്‌മി ഹാളിൽ നടന്നുവരുന്ന പ്രസാദ ഊട്ടിൽ ഇനിമുതൽ ഹിന്ദുക്കൾക്ക് മാത്രമല്ല  അഹിന്ദുക്കൾക്കും പ്രവേശിക്കാം. ദേവസ്വം ഭരണസമിതി യോഗമാണ് പുതിയ നിയമം…

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷയില്‍ ശബരിമല

Posted by - Feb 12, 2019, 07:42 am IST 0
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി…

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യും: കെമാല്‍ പാഷ

Posted by - Oct 11, 2018, 08:54 pm IST 0
പരവൂര്‍: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭൂതക്കുളം ധര്‍മശാസ്താക്ഷേത്രത്തില്‍ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം…

 ഗായകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted by - May 11, 2018, 08:32 am IST 0
തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍(52) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ജോയ് പീറ്റര്‍ എന്ന ഗായകനെ നേടിത്തന്നത്.…

Leave a comment