നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായമഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

74 0

ന്യൂയോര്‍ക്ക്: നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളസമൂഹം മുന്‍പാകെ അവതരിപ്പിച്ച സാലറി ചലഞ്ചിന്റെ മാതൃകയിലുളള സഹായ സഹകരണമാണ് മുഖ്യമന്ത്രി തേടിയത്. ഒരു മാസത്തെ ശമ്പളം നല്‍കി കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനുളള വിപുലമായ ശ്രമത്തില്‍ ഭാഗഭാക്കാവാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാലുഘട്ടങ്ങളിലായി നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ധനസമാഹരണം, പുനരധിവാസം, പുന: സ്ഥാപനം, പുനര്‍നിര്‍മ്മാണം എന്നി നാലുഘട്ടങ്ങളിലുടെ വികസനം സാധ്യമാക്കാനാണ് പദ്ധതി. സംസ്ഥാനത്തെ 80 ശതമാനം ജനങ്ങളെ നേരിട്ടും അല്ലാതെയും പ്രളയം ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് നവകേരളത്തിന് ആഭ്യന്തര വിഭവ സമാഹരണം മാത്രം മതിയാകില്ല. ഇതിന് ക്രൗണ്ട് ഫണ്ടിങ് പോലുളള ആധുനിക വിഭവ സമാഹരണ മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമേ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. ലോകബാങ്ക് പോലുളള ഏജന്‍സികളില്‍ നിന്ന് 7000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇതുമായി ബന്ധപ്പെട്ട് 22ന് ഇവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ജീവനോപാധി നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പുതിയ കേരളത്തെ വാര്‍ത്തെടുക്കാന്‍ എല്ലാതരത്തിലുമുളള സഹായം എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടതുണ്ട്. എല്ലാവരും വലിയ തോതില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. പ്രളയത്തില്‍ വലിയ നാശനഷ്ടം നേരിട്ട കേരളത്തെ കരകയറ്റാന്‍ വികസന കാഴ്ചപ്പാട് ആവശ്യമാണ്. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കണം അത്. ഇത്തരത്തില്‍ വികസനം സാധ്യമാക്കുന്നതിനുളള ബ്ലൂപ്രിന്റ്് തയ്യാറാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Post

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - May 30, 2018, 12:56 pm IST 0
 തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രോയോഗിച്ചു.

ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു

Posted by - Feb 12, 2019, 08:26 pm IST 0
ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. അതേസമയം, നട തുറക്കുന്ന ദിവസമായിട്ടും…

കണ്ണൂര്‍ ടൗണില്‍ മാവോയിസ്റ്റുകള്‍

Posted by - Dec 29, 2018, 08:59 pm IST 0
കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു വനിത അടക്കം നാല് പേരാണ് തോക്കേന്തി…

സബ്കളക്ടര്‍ക്കെതിരെ മോശമായി സംസാരിച്ച സംഭവം; എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്

Posted by - Feb 11, 2019, 11:19 am IST 0
ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു…

പാലത്തില്‍നിന്ന് കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 9, 2018, 12:03 pm IST 0
പത്തനാപുരം: പിടവൂര്‍ മുട്ടത്തുകടവ് പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പിടവൂര്‍ ജങ്ഷനില്‍ ബസിറങ്ങിയ യുവതി സമീപത്തെ ക്ഷേത്രത്തില്‍ തൊഴുതശേഷം പാലത്തെ…

Leave a comment