ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. പങ്കാളിയുടെ പരസ്ത്രീ ബന്ധം കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ആത്മഹത്യാപ്രേരണക്കുറ്റമായി കണ്ട് കേസെടുക്കാനാകും. ഇതിന് മതിയായ തെളിവുകള്‍ ഉണ്ടായിരിക്കണം. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ലെന്ന് പറഞ്ഞ കോടതി.
തുല്യത എല്ലാവര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും കോടതി പറഞ്ഞു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അത് ഇപ്പോഴും കോടതി എടുത്തുപറഞ്ഞു. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.