വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല

194 0

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. പങ്കാളിയുടെ പരസ്ത്രീ ബന്ധം കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ആത്മഹത്യാപ്രേരണക്കുറ്റമായി കണ്ട് കേസെടുക്കാനാകും. ഇതിന് മതിയായ തെളിവുകള്‍ ഉണ്ടായിരിക്കണം. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ലെന്ന് പറഞ്ഞ കോടതി. 

തുല്യത എല്ലാവര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും കോടതി പറ‍ഞ്ഞു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അത് ഇപ്പോഴും കോടതി എടുത്തുപറഞ്ഞു. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

Related Post

സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി കുറച്ചു

Posted by - Sep 10, 2018, 06:56 pm IST 0
അമരാവതി: ഇന്ധന വില കുതിച്ച്‌ ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ഇതോടെ…

ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍  ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്

Posted by - Feb 4, 2020, 10:16 pm IST 0
ന്യൂഡല്‍ഹി:  ഷഹീന്‍ബാഗില്‍, ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ  കപില്‍ ഗുജ്ജര്‍  ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്.   പോലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു സംഭവം. ജയ്…

സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:15 pm IST 0
സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ദുരിഷെട്ടി അനുദീപാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. പതിനാറാം റാങ്ക് കൊച്ചിക്കാരി ശിഖ സുരേന്ദ്രന്‍ നേടിയതോടെ മലയാളികള്‍ക്കെല്ലാം അഭിമാനമായി. മലയാളിയായ അഞ്ജലി…

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST 0
ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ…

ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു

Posted by - Dec 11, 2018, 09:27 pm IST 0
ന്യൂഡല്‍ഹി : മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസ്…

Leave a comment