ശക്തമായ മ‍ഴ:  രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

82 0

തിരുവനനന്തപുരം: ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മ‍ഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഈ മാസം 6 ന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്

Related Post

ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതിവിധി  

Posted by - Sep 28, 2018, 11:43 am IST 0
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കാമെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. …

കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസം 

Posted by - Sep 13, 2018, 10:03 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസം. പ്രളയ ദുരന്തത്തെ തുടര്‍ന്ന് ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് ഈ തീരുമാനം. അവധി ദിനങ്ങളില്‍ ക്ലാസുകള്‍ നടത്തി കൃത്യസമയത്ത് തന്നെ…

എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Posted by - Dec 6, 2018, 02:49 pm IST 0
യുപിയില്‍ പശുവിനെ കൊന്നെന്ന പ്രചരണത്തെ തുടര്‍ന്ന് അ‍ഴിച്ചുവിട്ട അക്രമങ്ങളുടെ മറവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച്‌ ബുലന്ദശഹര്‍ എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പശുവിന്‍റെ ജഢാവശിഷ്ടം കണ്ടെത്തിയെന്ന…

സ്ഥിരമായി വരുന്ന കാമുകന്മാര്‍ക്ക് മുന്നില്‍ മകളെ കാഴ്ചവെച്ചത് സ്വന്തം അമ്മ: തീയറ്റര്‍ പീഡനത്തിന് ശേഷം നാടിനെ നടുക്കി വീണ്ടുമൊരു സംഭവം കൂടി 

Posted by - May 16, 2018, 08:33 am IST 0
തിരുവനന്തപുരം; അമ്മയുടെ വഴിവിട്ടം ബന്ധം, സ്ഥിരമായി വരുന്ന കാമുകന്‍ തന്നെയും ഉപദ്രവിച്ചു തുടങ്ങിയപ്പോള്‍ സഹിക്കാനാവാതെ പതിനേഴുകാരി വീടുവിട്ടിറങ്ങി. കാമുകന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് സ്വന്തം അമ്മ. തിരുവനന്തപുരം…

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST 0
ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ്…

Leave a comment