ശക്തമായ മ‍ഴ:  രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

75 0

തിരുവനനന്തപുരം: ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മ‍ഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഈ മാസം 6 ന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്

Related Post

തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു

Posted by - Apr 26, 2018, 09:12 am IST 0
തൃശ്ശൂര്‍:   തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടിനായര്‍ (62) ആണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന്…

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

Posted by - Jun 8, 2018, 08:04 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോററ്റി അറിയിച്ചു. 12 മുതല്‍ 20…

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥയെ കുറിച്ച് പ്രതികരിച്ചു

Posted by - Mar 6, 2018, 08:02 am IST 0
മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥയെ കുറിച്ച് പ്രതികരിച്ചു കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കരുതേണ്ട മുന്കരുതലിനെ കുറിച്ചും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽകൂടിയാണ് പ്രതികരിച്ചത്. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ  …

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

Leave a comment