ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

154 0

സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍ കുറക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം നികുതി കുറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം അനിയന്ത്രിതമായ വിലക്കയറ്റം പ്രതിഷേധത്തിനിടയാക്കിയിരിക്കേ കേന്ദ്രം ഇന്ധന വില കുറയ്ക്കുകയായിരുന്നു. 

പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കുറച്ചത്. ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ ഇനത്തില്‍ കേന്ദ്രം 1.50 രൂപയും എണ്ണ കമ്പനികള്‍ ഒരു രൂപയും വീതമാണ് കുറച്ചത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ ഇത്രയും തുക കുറച്ച്‌ ജനങ്ങള്‍ക്ക് ഭാരം ലഘൂകരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ അതിന് തയ്യാറല്ലെന്ന് തോമസ് ഐസക് വ്യക്തമാക്കിയിരിക്കുകയാണ് .
 

Related Post

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST 0
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ…

കുമാരി സെൽജയെ ഹരിയാന കോൺഗ്രസ് പ്രസിഡന്റ് ആയി   നിയമിച്ചു

Posted by - Sep 4, 2019, 06:27 pm IST 0
ന്യൂദൽഹി: രാജ്യസഭാ എംപി കുമാരി സെൽജയെ ഹരിയാന സംസ്ഥാന തലവനായി കോൺഗ്രസ് നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവും…

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST 0
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്

Posted by - Apr 15, 2019, 06:52 pm IST 0
തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി തലയിൽ വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ…

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും: ടിക്കാറാം മീണ

Posted by - Apr 9, 2019, 12:27 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇത്തവണ വൈകും. ഓരോ മണ്ഡലത്തിലേയും 5 ബൂത്തുകളിലെ വിവി പാറ്റ് രസീത് എണ്ണണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. 5 മണിക്കൂറെങ്കിലും ഇതിന്…

Leave a comment