സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍ കുറക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം നികുതി കുറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം അനിയന്ത്രിതമായ വിലക്കയറ്റം പ്രതിഷേധത്തിനിടയാക്കിയിരിക്കേ കേന്ദ്രം ഇന്ധന വില കുറയ്ക്കുകയായിരുന്നു.
പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കുറച്ചത്. ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ ഇനത്തില്‍ കേന്ദ്രം 1.50 രൂപയും എണ്ണ കമ്പനികള്‍ ഒരു രൂപയും വീതമാണ് കുറച്ചത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ ഇത്രയും തുക കുറച്ച് ജനങ്ങള്‍ക്ക് ഭാരം ലഘൂകരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ അതിന് തയ്യാറല്ലെന്ന് തോമസ് ഐസക് വ്യക്തമാക്കിയിരിക്കുകയാണ് .