കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് ?

189 0

തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകളോട് നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍. 

തിരികെ എത്തുമെന്ന വാര്‍ത്തകളെ കുറിച്ച്‌ അറിവില്ലെന്നും രാഷ്ട്രപതി പറയുന്നത് അനുസരിക്കാന്‍ മാത്രമാണ് സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. 

തന്റെ താത്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ന് മിസോറാം ഗവര്‍ണറായി ഇരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ എന്ന നിലയില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച്‌ അഭിപ്രായം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Related Post

എന്‍എസ്‌എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല:വനിതാ മതിലിനെതിരേ സുകുമാരന്‍ നായര്‍.

Posted by - Dec 17, 2018, 03:28 pm IST 0
പെരുന്ന: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരേ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യം, ആരെയും അംഗീകരിക്കുന്നില്ല. പിണറായി…

വിവാദ  പ്രസംഗത്തിന്റെ സിഡി ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കി 

Posted by - Nov 11, 2018, 11:34 am IST 0
കൊച്ചി:പി.എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ സിഡി കോടതിയില്‍ ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കി. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted by - Nov 27, 2018, 02:04 pm IST 0
കോഴിക്കോട്: കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലാ കാര്യവാഹക് എന്‍.പി. രൂപേഷ്, നാദാപുരം സ്വദേശിയും…

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

Posted by - Apr 10, 2019, 02:34 pm IST 0
ന്യൂഡൽഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍…

Leave a comment