കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് ?

239 0

തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകളോട് നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍. 

തിരികെ എത്തുമെന്ന വാര്‍ത്തകളെ കുറിച്ച്‌ അറിവില്ലെന്നും രാഷ്ട്രപതി പറയുന്നത് അനുസരിക്കാന്‍ മാത്രമാണ് സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. 

തന്റെ താത്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ന് മിസോറാം ഗവര്‍ണറായി ഇരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ എന്ന നിലയില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച്‌ അഭിപ്രായം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Related Post

കേരളം കോൺഗ്രസിന്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Posted by - Jan 14, 2020, 09:31 am IST 0
തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ്…

മോദി വെള്ളിയാഴ്ച വാരണാസിയില്‍ പത്രിക സമര്‍പ്പിക്കും;  റോഡ് ഷോയും റാലിയും നേതാക്കളുടെ വന്‍നിരയുമായി ആഘോഷമാക്കാന്‍ ബിജെപി  

Posted by - Apr 25, 2019, 10:44 am IST 0
വാരാണസി: നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ച സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷമായിരിക്കും മോദി സ്വന്തം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.…

കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം

Posted by - Nov 10, 2018, 12:00 pm IST 0
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട്…

രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും

Posted by - Jun 3, 2018, 09:40 am IST 0
തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും. സര്‍ക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകര്‍ത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോര്‍ട്ട്. കൂടാതെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍…

മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - May 13, 2018, 08:24 am IST 0
തിരൂര്‍: മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം ഉണ്യാല്‍.  ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇയാളെ…

Leave a comment