എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

242 0

തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ എസ്.എഫ്.ഐ യാണെന്ന് എബിവിപി ആരോപിച്ചു. 

സംഭവത്തെ തുടര്‍ന്ന് രാത്രികാല പെട്രോളിംഗും ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. അതേ സമയം സ്‌കൂള്‍ പാര്‍ലമെന്റ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളിലാണ് ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആക്രമണത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Post

ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍  

Posted by - May 1, 2019, 10:21 pm IST 0
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം…

ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചപോലെ മോദിയെയും മടക്കിയയ്ക്കും: രാഹുല്‍ ഗാന്ധി  

Posted by - Mar 1, 2021, 10:52 am IST 0
തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രൂക്ഷവിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഇതിനേക്കാള്‍ വലിയ ശത്രുവിനെ നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പാതയിലുടെ നാം…

കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് കേജരിവാൾ

Posted by - Apr 1, 2019, 04:32 pm IST 0
വിശാഖപട്ടണം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നെങ്കിലും സഖ്യത്തിന് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.…

രാഹുല്‍ വയനാടിനെ വെടിയില്ല; അമേഠിയെ കൈവിടില്ല  

Posted by - May 1, 2019, 10:30 pm IST 0
അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടില്‍കൂടി മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ അദ്ദേഹം ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന ചോദ്യം ആ സേതു ഹിമാചലം ശക്തമായി ചോദിച്ചു…

വോട്ടുചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്  

Posted by - Apr 25, 2019, 10:37 am IST 0
കൊച്ചി: കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ അധിക വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട…

Leave a comment