എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

252 0

തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ എസ്.എഫ്.ഐ യാണെന്ന് എബിവിപി ആരോപിച്ചു. 

സംഭവത്തെ തുടര്‍ന്ന് രാത്രികാല പെട്രോളിംഗും ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. അതേ സമയം സ്‌കൂള്‍ പാര്‍ലമെന്റ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളിലാണ് ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആക്രമണത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Post

എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: ഒ​രു എ​സ്ഡി​പി​ഐ പ്ര​വര്‍​ത്ത​ക​ന്‍ കസ്റ്റഡിയില്‍

Posted by - Jul 17, 2018, 11:40 am IST 0
കോഴിക്കോട്: കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒ​രു എ​സ്ഡി​പി​ഐ പ്ര​വര്‍​ത്ത​ക​ന്‍ പൊലീസ് കസ്റ്റഡിയില്‍. പേരാമ്പ്ര അരിക്കുളത്താണ് സംഭവം നടന്നത്. ആ​ക്ര​മി​ച്ച​ത് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് വെ​ട്ടേ​റ്റ വി​ഷ്ണു…

സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി

Posted by - Dec 19, 2018, 03:18 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം ശോഭാ സുരേന്ദ്രന്‍…

മോദിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യും; കേജരിവാൾ

Posted by - Apr 15, 2019, 05:12 pm IST 0
ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി. മോദി-അമിത് ഷാ ടീമിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും…

ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

Posted by - Apr 19, 2019, 07:18 pm IST 0
കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ…

ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി; സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; അന്വേഷണം ആവശ്യമില്ല- ഇ ചന്ദ്രശേഖരന്‍

Posted by - Feb 10, 2019, 03:29 pm IST 0
മൂന്നാര്‍: ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. നിയമപരമായി മാത്രമാണ് മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സബ്…

Leave a comment