സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

89 0

തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 50 കി.മീ. വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ശനിയാഴ്‌ചയും ഇതേ തീവ്രതയോടെ (മണിക്കൂറില്‍ 30 കി.മീ. മുതല്‍ 40 കി.മീ. വരെ വേഗത) തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ശക്തമായ കാറ്റ് തുടരാനുള്ള സാധ്യതയുണ്ട്‌. ഈ സാഹചര്യത്തില്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളും, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ശക്തമായ കാറ്റില്‍ മരം വീഴുവാനും, വൈദ്യുതി തടസം നേരിടുവാനും സാധ്യതയുള്ളതിനാല്‍ കെഎസ്‌ഇബിക്കും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. 

പൊതുജനങ്ങള്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴില്‍ പാര്‍ക്ക് ചെയ്യാതെയിരിക്കുവാനും, ബലഹീനമായ വൈദ്യുത പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും ചുവട്ടില്‍ നിന്ന് മാറി നില്‍ക്കുവാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

Related Post

ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

Posted by - Nov 13, 2018, 04:32 pm IST 0
ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന വിധിക്കെതിരെ സ്‌റ്റേ ഇല്ല എന്നും കോടതി വ്യക്തമാക്കി. മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നും…

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Posted by - Nov 23, 2018, 03:34 pm IST 0
തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. …

പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

Posted by - Jan 2, 2019, 08:09 am IST 0
കൊച്ചി: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉപയോഗിച്ച പ്ലാസ്റ്റിക് വസ്തുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. പെരുമ്പാവൂരില്‍നിന്നുള്ള നാല്…

ജേക്കബ് തോമസ് മാപ്പ് പറഞ്ഞു : കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു

Posted by - Oct 24, 2018, 07:25 am IST 0
ന്യൂഡല്‍ഹി: മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - May 9, 2018, 11:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു.  പ്രധാന പാതകളില്‍ വെള്ളം…

Leave a comment