കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞു

85 0

പ​മ്പ: കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞു. നാ​മ​ജ​പ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ഹ​ന​മാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ന്പ​യി​ല്‍​വ​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞ​ത്. പ​മ്പ കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 1.30നാ​യി​രു​ന്നു സം​ഭ​വം.

മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് മാപ്പ് എഴുതി നല്‍കി. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്ബയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി കയര്‍ത്ത് സംസാരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ നി​ല​യ്ക്ക​ലെ​ത്തി​യ മ​ന്ത്രി പ​മ്പ​യി​ലേ​ക്കു കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സി​ലാ​യി​രു​ന്നു യാ​ത്ര ചെ​യ്ത​ത്. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പ​മ്പയി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ത്ത​തി​ലു​ള്ള രോ​ഷം പ്ര​ക​ടി​പ്പി​ച്ചാ​ണ് മ​ന്ത്രി ബ​സ് യാ​ത്ര ന​ട​ത്തി​യ​ത്.

ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലെ​ത്തി​യ മ​ന്ത്രി​യും എ​സ്പി യ​തീ​ഷ് ച​ന്ദ്ര​യും ത​മ്മി​ല്‍ വാ​ഹ​ന​ത്തെ ചൊ​ല്ലി വാ​ഗ്വാ​ദ​മു​ണ്ടാ​യി. സുരക്ഷാ വീഴ്ചമുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയുണ്ടായി. ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ ചോദ്യത്തിനെതിരെ നിഷേധാത്മക നടപടിയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് അദ്ദേഹം ഇങ്ങനെ പെരുമാറുമോ എന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി കെ​എ​സ്‌​ആ​ര്‍​ടി​സി​യി​ല്‍ യാ​ത്ര തി​രി​ച്ച​ത്. 

Related Post

സംസ്ഥാനത്ത് പെട്രോള്‍ വില കുതിച്ചുയരുന്നു

Posted by - May 19, 2018, 07:02 am IST 0
തിരുവനന്തപുരം: പെട്രോള്‍ വില കുതിച്ചുയരുന്നു. ഇന്ന് തിരുവനന്തപുരത്തെ വില 80 രൂപയാണ്. പെട്രോളിന് 32 പൈസയുടെ വര്‍ദ്ധനവാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഡീസലിന് 24…

വനിതാ മതിലിന്‍റെ പേരില്‍ പണം പിരിച്ചതിന്  ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി

Posted by - Dec 30, 2018, 09:37 am IST 0
പാലക്കാട്‌: വനിതാ മതിലിന്‍റെ പേരില്‍ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചതിന് ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ തത്ക്കാലിക ജീവനക്കാരനെതിരെ ആണ്…

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക് 

Posted by - Apr 1, 2018, 09:09 am IST 0
കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക്  ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെ  കേരളമൊട്ടാകെ പൊതുമണിമുടക്ക്.  സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി,…

ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം

Posted by - Dec 14, 2018, 02:11 pm IST 0
കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷന്‍ വളപ്പിലെ മാലിന്യക്കൂന്പാരത്തില്‍ കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത്…

വീണ്ടും പെട്രോൾ വിലയിൽ വർധനവ്

Posted by - Apr 23, 2018, 08:25 am IST 0
തിരുവനന്തപുരം: പെട്രോൾ വിലയിൽ വർധനവ് . ഡീസൽ വിലയും സർവ്വകാല റെക്കോർഡിൽ എത്തി. കൂടിയ പെട്രോൾ വില 78 .47 രൂപയാണ്. ഡീസലിന് 71.33  രൂപയായി മാറി.…

Leave a comment