ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച് ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഞ്ച് സംസ്ഥാനത്തേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 15 വര്‍ഷത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിനു പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച് കഴിഞ്ഞു. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ തെലങ്കാനയിലും മിസോറമിലും പ്രാദേശിക കക്ഷികളായിരുന്നു മത്സര രംഗത്ത്.
Related Post
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സമയം ഇന്നവസാനിക്കും. സ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. നിലവിൽ ആരും മന്ത്രിസഭ രൂപീകരിക്കാനായി ആരും മുന്നോട്ട് വന്നട്ടില്ല.…
വിമാനങ്ങളിൽ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാം
ഇന്നലെ വരെ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ വെച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ ചെയ്യാനോ അനുമതി ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ 3000 മീറ്റർ…
സാമ്പത്തിക നോബേൽ പുരസ്‌കാരം അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ പങ്കിട്ടു
ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ പുരസ്കാരം പങ്കിടും. എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രീമർ എന്നിവരാണ് മറ്റു രണ്ടു പേർ.…
താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തി
ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവർ താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ…
കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച് അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി
ഹൈദരാബാദ്: കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച് അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചിട്ടിഫണ്ട് നടത്തുകയായിരുന്ന മമത എന്ന സ്ത്രീയെ 23കാരനായ മകന്‍ മദനാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചിട്ടിഫണ്ട് നഷ്ടത്തിലായതോടെ ഇടപാടുകാര്‍…