ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച് ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഞ്ച് സംസ്ഥാനത്തേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 15 വര്‍ഷത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിനു പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച് കഴിഞ്ഞു. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ തെലങ്കാനയിലും മിസോറമിലും പ്രാദേശിക കക്ഷികളായിരുന്നു മത്സര രംഗത്ത്.
