ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു

264 0

ന്യൂഡല്‍ഹി : മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു.

ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബ്യൂണസ് അയേഴ്‌സില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു.

15ാം ധനകാര്യ കമീഷനിലെ അംഗവുമാണ് ശക്തികാന്ത ദാസ്. നേരത്തെ ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജിയെങ്കിലും കേന്ദ്ര സര്‍ക്കാരുമായി തുടരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണു പദവി ഒഴിയല്‍ എന്നാണു സൂചന.അഞ്ചു വരികളുള്ള രാജിക്കത്താണ് അദ്ദേഹം സമര്‍പ്പിച്ചത്.

Related Post

പതിനാറ് ദിവസം പ്രായമുള്ള കുട്ടിയെ കുരങ്ങൻ തട്ടിയെടുത്തു 

Posted by - Apr 1, 2018, 11:08 am IST 0
പതിനാറ് ദിവസം പ്രായമുള്ള കുട്ടിയെ കുരങ്ങൻ തട്ടിയെടുത്തു  ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിൽനിന്നും 16 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കുരങ്ങൻ എടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ…

മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ ബോംബ് നിറച്ച കാര്‍; ജെയ്ഷ് ഉള്‍ ഹിന്ദ് ഉത്തരവാദിത്തം ഏറ്റെടുത്തു  

Posted by - Feb 28, 2021, 05:44 pm IST 0
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച കാര്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉള്‍ ഹിന്ദ്. ബിജെപിക്കും ആര്‍എസ്എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ്…

പാചകവാതകത്തിന്റെ​ വില കൂട്ടി

Posted by - Jul 1, 2018, 08:12 am IST 0
ന്യൂഡല്‍ഹി: സബ്​സിഡിയുള്ള പാചകവാതകം സിലിണ്ടറിന്​ വില 2.71 രൂപ കൂടി. ഇതോടെ, ഡല്‍ഹിയില്‍ സിലിണ്ടറിന്​ 493.55 രൂപയാകുമെന്ന്​ ​ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.…

ഗുവാഹട്ടിയില്‍ കര്‍ഫ്യു പിന്‍വലിച്ചു

Posted by - Dec 17, 2019, 10:54 am IST 0
ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ  പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍…

പ്രധാനമന്ത്രി മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  

Posted by - Mar 1, 2021, 02:14 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി…

Leave a comment