ന്യൂഡല്‍ഹി : മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു.
ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബ്യൂണസ് അയേഴ്‌സില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
15ാം ധനകാര്യ കമീഷനിലെ അംഗവുമാണ് ശക്തികാന്ത ദാസ്. നേരത്തെ ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജിയെങ്കിലും കേന്ദ്ര സര്‍ക്കാരുമായി തുടരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണു പദവി ഒഴിയല്‍ എന്നാണു സൂചന.അഞ്ചു വരികളുള്ള രാജിക്കത്താണ് അദ്ദേഹം സമര്‍പ്പിച്ചത്.