തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവിടത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രൊജക്ടര്‍ എത്തിച്ചാണ് സംഘാടകര്‍ ടാഗോര്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത്. ടാഗോറില്‍ പ്രദര്‍ശനം മുടങ്ങിയതോടെ മത്സരചിത്രങ്ങളുടെ ഉള്‍പ്പെടെ ആദ്യ സ്‌ക്രീനിങ് തടസപ്പെട്ടിരുന്നു. പിന്നീട്, പല ചിത്രങ്ങളും മറ്റു തിയറ്ററുകളിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിരുന്നു. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഷെഡ്യൂളില്‍ ചെറിയ മാറ്റങ്ങളോടെയാണ് ടാഗോറില്‍ ഇന്ന് ചിത്രങ്ങള്‍ കാണിക്കുന്നത്. ഇവിടെ മുടങ്ങിയ മത്സരചിത്രം 'ഗ്രേവ്‌ലെസ്' ഷെഡ്യൂളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വൈകിട്ട് എട്ടിനാണ് പ്രദര്‍ശനം. 8.30ന് ഷെഡ്യൂളില്‍ ചെയ്തിരുന്ന 'ലെമനേഡ്' എന്ന ചിത്രം 9.30നാകും ആരംഭിക്കുക
Related Post
പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം
കൊച്ചി: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉപയോഗിച്ച പ്ലാസ്റ്റിക് വസ്തുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. പെരുമ്പാവൂരില്‍നിന്നുള്ള നാല്…
തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു
തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു. നാലുവയസ്സുകാരന് ഉള്‍പ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സൂരജ് കൃഷ്ണന് (നാല്),…
വിദേശ വനിത ലിഗയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്റ്റ് ഉടൻ
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരുടെ അറസ്റ്റ് ഉടനെന്ന് പോലീസ്. കൂടാതെ ശാസ്ത്രീയ പരിശോധനക്കായി അയച്ചതിന്റെ ഫലങ്ങള്‍ കൂടി വന്നാല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ്…
കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
കൊച്ചി: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റിനെ…