ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു

87 0

തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവിടത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രൊജക്ടര്‍ എത്തിച്ചാണ് സംഘാടകര്‍ ടാഗോര്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത്. ടാഗോറില്‍ പ്രദര്‍ശനം മുടങ്ങിയതോടെ മത്സരചിത്രങ്ങളുടെ ഉള്‍പ്പെടെ ആദ്യ സ്‌ക്രീനിങ് തടസപ്പെട്ടിരുന്നു. പിന്നീട്, പല ചിത്രങ്ങളും മറ്റു തിയറ്ററുകളിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിരുന്നു. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഷെഡ്യൂളില്‍ ചെറിയ മാറ്റങ്ങളോടെയാണ് ടാഗോറില്‍ ഇന്ന് ചിത്രങ്ങള്‍ കാണിക്കുന്നത്. ഇവിടെ മുടങ്ങിയ മത്സരചിത്രം 'ഗ്രേവ്‌ലെസ്' ഷെഡ്യൂളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വൈകിട്ട് എട്ടിനാണ് പ്രദര്‍ശനം. 8.30ന് ഷെഡ്യൂളില്‍ ചെയ്തിരുന്ന 'ലെമനേഡ്' എന്ന ചിത്രം 9.30നാകും ആരംഭിക്കുക

Related Post

തൊടുപുഴയിൽ മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

Posted by - Apr 6, 2019, 01:44 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ്…

വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ ആൾ പിടിയിൽ 

Posted by - Jan 3, 2019, 02:17 pm IST 0
ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം…

തൊടുപുഴയിലെ മർദ്ദനം; കുട്ടിയുടെ നില അതീവ ഗുരുതരം

Posted by - Apr 6, 2019, 01:31 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെയും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയില്‍…

നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന്

Posted by - Mar 2, 2018, 11:20 am IST 0
നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന് എറണാകുളം സെഷൻ കോടതിയിൽ ഈ മാസം 14 -ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത കേസിന്റെ…

മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി യുവാവ്

Posted by - Aug 4, 2018, 11:04 am IST 0
ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. ജോലി…

Leave a comment