ഖത്തര്‍ ദേശീയ ദിനാഘോഷം; കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്

111 0

ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്.

ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന രൂപത്തില്‍ ചിത്രങ്ങളോ കൊടി തോരണങ്ങളോ അലങ്കരിക്കരുത്. കാറുകളുടെ മേല്‍ക്കൂരയ്ക്ക് മുകളിലൂടെയും ജനലുകളിലൂടെയും ശരീരം പുറത്തേക്കിട്ടാല്‍ ശക്തമായ ശിക്ഷ ലഭിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഒരു കാരണവശാലും രാജ്യത്തെ ഗതാഗത നിയമങ്ങള്‍ ലംഘിക്കരുത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് കര്‍ശന നിരീക്ഷണങ്ങള്‍ തുടരും. റോഡുകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യമാറകള്‍വഴി നിയമലംഘകരെ പിടികൂടി കടുത്ത ശിക്ഷ നല്‍കും.ആഘോഷങ്ങള്‍ക്കിടയിലും സുരക്ഷാ സംവിധാനങ്ങളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.

ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനാഘോഷം.

Related Post

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

Posted by - Jul 8, 2018, 10:20 am IST 0
കന്‍സാസ്:  ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റ്‌ മരിച്ചത്. വെടിയേറ്റ യുവാവിന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…

ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Posted by - May 8, 2018, 06:02 pm IST 0
സിറിയ: സിറിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ്‌ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാന്‍ കാരണം. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മോസ്‌കോയിലെ പ്രതിരോധ…

മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ

Posted by - Mar 17, 2018, 08:17 am IST 0
മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക്ക് തരികൾ കണ്ടുവെന്നാരോപിച്ച് വിഷയത്തിൽ ലോക ആരോഗ്യ സംഘടന ഇടപെടുന്നു.ഈ പ്ലാസ്റ്റിക്ക് തരികൾ വയറ്റിൽ ചെന്നാൽ പലരോഗങ്ങൾക്കും…

തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

Posted by - Jun 8, 2018, 09:12 am IST 0
ജമ്മു: ഇന്ത്യയുടെ വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്തി അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. റംസാന്‍ കാലമായതിനാല്‍ ഇന്ത്യ ഇപ്പോള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. …

Leave a comment