അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

144 0

ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ തുടരും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ് അറിയിച്ചത്.

ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു.

നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ വിസമ്മതിച്ച പൈലറ്റിനെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച ഇരുവരും ഇന്ന് വീണ്ടും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. കൂടിക്കാഴ്ചയില്‍ തീരുമാനമായതിനെ സൂചിപ്പിച്ച് രാഹുല്‍ ഗഹ്‌ലോത്തിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. രാജസ്ഥാനിലേക്ക് നിരീക്ഷകനായി പോയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കെ.സി വേണുഗോപാലാണ് തീരുമാനം എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്.

Related Post

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു

Posted by - Nov 14, 2018, 10:09 pm IST 0
ചെന്നൈ: വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ  സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് വിക്ഷേപിച്ചത് .…

രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം : പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Apr 17, 2018, 04:17 pm IST 0
ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടെ പുറത്തുപോയ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഗ്രാമത്തില്‍ വിവാഹ സത്കാരം…

എന്‍ഡിഎ മുന്നേറ്റം; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു  

Posted by - May 23, 2019, 10:34 am IST 0
ന്യൂഡല്‍ഹി:  എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ…

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ലീഡ് ചെയ്യുന്നു  

Posted by - Oct 24, 2019, 11:17 am IST 0
ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഭരണകക്ഷിയായ ബിജെപി 43 ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.  …

ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ്‌: ആദ്യഘട്ട പോളിംഗ്  ആരംഭിച്ചു  

Posted by - Nov 30, 2019, 10:56 am IST 0
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിംഗ് ആരംഭിച്ചു. ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ് സമയം. മൊത്തം…

Leave a comment