ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ തുടരും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ് അറിയിച്ചത്.
ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ വിസമ്മതിച്ച പൈലറ്റിനെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച ഇരുവരും ഇന്ന് വീണ്ടും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. കൂടിക്കാഴ്ചയില്‍ തീരുമാനമായതിനെ സൂചിപ്പിച്ച് രാഹുല്‍ ഗഹ്‌ലോത്തിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. രാജസ്ഥാനിലേക്ക് നിരീക്ഷകനായി പോയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കെ.സി വേണുഗോപാലാണ് തീരുമാനം എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്.