ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

62 0

പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ബാരിക്കേഡുകളും നീക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.

രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.

Related Post

ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു

Posted by - Dec 31, 2018, 09:02 am IST 0
കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം ചെ​ത്തു​ക​ട​വി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ഇ​യാ​ള്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും

Posted by - Dec 7, 2018, 09:38 pm IST 0
കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചത്. വേതന വര്‍ധനവ് നടപ്പാക്കുക,…

ഐ ആം ഗോയിങ് ടു ഡൈ: ജെസ്‌നയുടെ ഫോണില്‍ നിന്നയച്ച സന്ദേശം പോലീസിന് ലഭിച്ചു

Posted by - Jun 6, 2018, 06:44 am IST 0
തിരുവനന്തപുരം: കോട്ടയത്ത് നിന്നും ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കുറിച്ചുള്ള യാതൊരും സൂചനയും ലഭിച്ചിട്ടില്ല. ജെസ്‌ന അവസാനമായി…

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Posted by - Dec 16, 2018, 11:31 am IST 0
കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വെടിവയ്പ്പിലെ അന്വേഷണം സുകേഷ് ചന്ദ്ര ശേഖര്‍ ഉള്‍പ്പെട്ട…

Leave a comment