ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

75 0

പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ബാരിക്കേഡുകളും നീക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.

രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.

Related Post

ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും; ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാര്‍

Posted by - Jan 17, 2019, 08:30 am IST 0
ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ഒത്തുതീര്‍ക്കാന്‍ സമവായ ശ്രമങ്ങളു‍ടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. സീ വാഷിംഗ് താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച്‌…

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു

Posted by - Dec 6, 2018, 01:15 pm IST 0
പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ…

എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം

Posted by - Apr 4, 2018, 08:52 am IST 0
എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം സ്ഥാനത്തെ 24 എഞ്ചിനീയറിംഗ് കോളേജ് കൾക്ക് അക്കാദമിക  സ്വയംഭരണാനുമതി നൽകാൻ സർക്കാർ തീരുമാനം. സ്വയംഭരണത്തിനു  എതിരായ എൽഡിഎഫ് നയത്തിന്…

നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ഇന്ന്

Posted by - Dec 2, 2018, 07:51 am IST 0
കൊച്ചി : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം…

ശ്രീജിത്ത് മരണം; പുതിയ വഴിത്തിരിവുകൾ

Posted by - Apr 22, 2018, 09:03 am IST 0
ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ…

Leave a comment