തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.33 കിലോഗ്രാം സ്വര്‍ണവുമായി യുവാവ് പിടിയില്‍

91 0

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2.33 കിലോഗ്രാം സ്വര്‍ണവുമായി യുവാവ് പിടിയില്‍. വെള്ളിയാഴ്ച രാവിലെ 8.30 ന് ദുബായില്‍ നിന്ന് വന്ന ഇകെ 529 എമിറേറ്റ്‌സ് വിമാനത്തിലെത്തിയ ഷുഹൈബാണ് (21) സ്വര്‍ണവുമായി അറസ്റ്റിലായത്. അമ്ബലത്തറ സ്വദേശിയായ ഇയാളില്‍ നിന്ന് ഇരുപത് സ്വര്‍ണ ബിസ്‌കറ്റുകള്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 90 ലക്ഷം രൂപ വിലമതിക്കും. 

രണ്ട് ഡിടിഎച്ച്‌ സെറ്റ്‌ടോപ്പ് ബോക്‌സുകളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ ബിസ്‌കറ്റുകള്‍. സ്‌കാനിങ് ഉപകരണം വഴിയാണ് ഇത് കണ്ടെത്തിയത്. അസിസ്റ്റന്റ് കമീഷണര്‍ സിനി, ഡപ്യൂട്ടി കമീഷണര്‍ കൃഷ്‌ണേന്തു രാജ മിന്റു, സൂപ്രണ്ടുമാരായ ജയരാജ്, ബിന്ദു, ഇന്‍സ്പക്ടര്‍മാരായ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വര്‍ണം പിടിച്ചെടുത്തത്. ഷുഹൈബ് കാരിയര്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണം കടത്തുന്നതിന് ഇയാള്‍ക്ക് 10000 രൂപയായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Related Post

ലോട്ടറി നമ്പർ തിരുത്തിയതായി പരാതി 

Posted by - Apr 24, 2018, 02:29 pm IST 0
കേരള സംസ്ഥാന ലോട്ടറി നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി. നിർമൽ ടിക്കറ്റിലെ അഞ്ചാമത് സമ്മാനമായ 4000 രൂപ ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറി സ്റ്റാളിൽനിന്നും…

മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി

Posted by - Apr 9, 2018, 08:32 am IST 0
മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വാങ്ങിക്കുന്ന വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് മത്സ്യത്തൊഴിലാളികളെ കബിളിപ്പിക്കുകയാണ്.…

സനല്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹ​രി​കു​മാ​റി​ന്‍റെ സു​ഹൃ​ത്തും ഡ്രൈ​വ​റും കീ​ഴ​ട​ങ്ങി

Posted by - Nov 13, 2018, 10:17 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവും ഇവര്‍ താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലെ ഡ്രൈവര്‍ രമേശും…

രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ

Posted by - Mar 9, 2018, 08:16 am IST 0
രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ  കാളിയൂട്ട് മഹോത്സവത്തിൽ മനുഷ്യരക്തം കൊണ്ട് കാളിക്ക് രക്താഭിഷേകം നടത്താൻപോകുന്ന ക്ഷേത്രം തന്ത്രിക്കും ഭാരവാഹികൾക്കും എതിരെയാണ് മന്ത്രി രംഗത്തുവന്നിട്ടുള്ളത്. ഇതിനെതിരെ മന്ത്രിയുടെ…

Leave a comment