ജവാന്‍മാര്‍ക്ക് ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ

145 0

ന്യൂഡല്‍ഹി: ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ. 80% പേര്‍ക്കും ഞായറാഴ്ചകളില്‍ പോലും അവധിയില്ല. സിആര്‍പിഎഫ് ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതി അമ്ബരപ്പു രേഖപ്പെടുത്തി. ഇത് ആരോഗ്യകരമോ താങ്ങാവുന്നതോ അല്ലെന്നു സമിതി വിലയിരുത്തി.

അര്‍ധസൈനികര്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന താമസ സൗകര്യം പലപ്പോഴും വൃത്തിഹീനമാണ്. സുരക്ഷ ഇല്ലാത്തതും വേണ്ടവിധം അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് അവ. ഇത് സൈനികരുടെ ആത്മാഭിമാനത്തെയും ആത്മവീര്യത്തെയും ബാധിക്കുന്നതാണ്- സമിതി രാജ്യസഭയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ തൊഴില്‍ നിയമം നിര്‍ദേശിക്കുന്നത് ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയാണ്. പക്ഷേ, അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാകുന്നില്ല. 24 മണിക്കൂറും ജാഗ്രത പുലര്‍ത്തേണ്ട ഇവര്‍ക്ക് ഞായറാഴ്ച അവധി പോലും ലഭിക്കാതാകുമ്പോള്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാകുന്നു-സമിതി ചൂണ്ടിക്കാട്ടി.

Related Post

യു.എന്‍ ഹിതപരിശോധന നടത്തണമെന്ന് മമത

Posted by - Dec 19, 2019, 07:26 pm IST 0
കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ രാജ്യത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവോ എന്ന് അറിയാൻ  ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി…

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഡി. കെ ശിവകുമാറിന് ജാമ്യം 

Posted by - Oct 23, 2019, 04:33 pm IST 0
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് . ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കോടതിയുടെ അനുമതി…

തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളില്‍ പരിശോധന

Posted by - May 2, 2019, 03:23 pm IST 0
ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ്…

എസ്പിജി സുരക്ഷ  നിയമഭേദഗതി ബിൽ  രാജ്യസഭ പാസാക്കി

Posted by - Dec 3, 2019, 05:38 pm IST 0
ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി നിയമ ഭേദഗതി ബിൽ  രാജ്യ സഭ പാസാക്കി. 1988 ലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം…

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ  സംഘര്‍ഷം 

Posted by - Dec 4, 2019, 02:58 pm IST 0
റായ്പുര്‍: ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘട്ടനത്തിൽ  മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ്‌ ആണ്…

Leave a comment