രാഹുല്‍ ഈശ്വറിനെ പോലീസ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

119 0

പത്തനംതിട്ട: ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 14 ദിവസത്തേക്കാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പമ്പയില്‍ തടഞ്ഞതും, പോലീസുകാരുടെ ജോലി തടസപ്പെടുത്തിയതിനെയും തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ജാമ്യം റദ്ധാക്കിയിരുന്നു.

തുടര്‍ന്ന് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് റാന്നി ഗ്രാമ ന്യായാലയത്തില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ധാക്കിയത്.റിമാന്‍ഡ് ചെയ്ത രാഹുലിനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി.

Related Post

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു

Posted by - Dec 1, 2018, 08:54 am IST 0
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു…

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട,സുരേഷ് ഗോപിയുടേത് ചട്ടലംഘനം: ടിക്കാറാം മീണ

Posted by - Apr 8, 2019, 03:15 pm IST 0
തിരുവനന്തപുരം: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക്…

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു

Posted by - Dec 16, 2018, 08:36 am IST 0
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെണ്‍ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട്…

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

Posted by - May 18, 2018, 10:45 am IST 0
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 30 പൈസ വര്‍ധിച്ച്‌ 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച്‌ 72.82 രൂപയായി. ക്രൂഡ് ഒായില്‍ വിലയിലുണ്ടായ…

നോർത്ത് ഈസ്റ്റ് ദില്ലിയിൽ കെട്ടിടം തകർന്ന്  2 പേർ മരിച്ചു

Posted by - Sep 3, 2019, 09:56 am IST 0
ഡൽഹി: നോർത്ത് ഈസ്റ്റ് ദില്ലിയിലെ സീലാംപൂർ മേഖലയിലെ കെട്ടിട തകർച്ചയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ഇൻസ്പെക്ടർ ബൽവാൻ പറഞ്ഞു. രണ്ട്…

Leave a comment