രാഹുല്‍ ഈശ്വറിനെ പോലീസ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

193 0

പത്തനംതിട്ട: ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 14 ദിവസത്തേക്കാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പമ്പയില്‍ തടഞ്ഞതും, പോലീസുകാരുടെ ജോലി തടസപ്പെടുത്തിയതിനെയും തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ജാമ്യം റദ്ധാക്കിയിരുന്നു.

തുടര്‍ന്ന് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് റാന്നി ഗ്രാമ ന്യായാലയത്തില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ധാക്കിയത്.റിമാന്‍ഡ് ചെയ്ത രാഹുലിനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി.

Related Post

കനത്ത മഴ : സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം അവധി

Posted by - Oct 7, 2018, 11:47 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടിന് ശേഷം അവധി നല്‍കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കാവുന്നതാണെന്ന്…

പെട്രോൾ സമ്മാനമായി നൽകി ആർ.ടി.ഒ

Posted by - Apr 24, 2018, 12:40 pm IST 0
കാസർഗോഡ് റോഡ് നിയമം പാലിക്കുന്നവർക്ക് പെട്രോൾ സമ്മാനമായി നൽകി. റോഡുസുരക്ഷാ വാരത്തിന്ടെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം. റോഡ് സുരക്ഷയ്ക്ക് വേണ്ടിയും മറ്റുള്ളവർക്ക് പ്രജോദനമാകാൻ വേണ്ടിയും കൂടിയാണ് അധികൃതർ…

ആക്രമണത്തിനിരയായ കുഞ്ഞിനെ  സന്ദർശിച്ച് മുഖ്യമന്ത്രി 

Posted by - Apr 1, 2019, 04:27 pm IST 0
കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം…

ഇടുക്കി അണക്കെട്ട് തുറക്കുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി എംഎം മണി

Posted by - Jul 31, 2018, 01:41 pm IST 0
ഇടുക്കി : ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാത്ത വിധത്തിലാവും ഇടുക്കി ഡാം തുറക്കുകയെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി എംഎം മണി. എല്ലാ മുന്‍കരുതല്‍ നടപടികളും…

ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Mar 12, 2018, 12:39 pm IST 0
ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ്.ഈ നിയമ പ്രകാരം ആഴിമതി ചൂണ്ടിക്കാട്ടിയവർ ഭീഷണി…

Leave a comment