മലയാളി യുവാവിനെ അബുദാബിയില്‍ കാണ്മാനില്ല

67 0

അബുദാബി: അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26) ഈമാസം എട്ടുമുതല്‍ കാണ്മാനില്ല. സഹോദരന്റെ ജോലിസ്ഥലത്ത് എത്തി തിരികെ അബുദാബിയിലേക്ക് പോയ ഹാരിസിനെക്കുറിച്ച്‌ പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്ന് സഹോദരന്‍ സുഹൈല്‍ അബുദാബി അല്‍ മിന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ജോലി രാജിവെച്ച്‌ നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് കമ്ബനിയുടെ അനുമതിയോടെ ഈ മാസം ആറിന് ഹാരിസ് ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ കമ്ബനി ഹാരിസിന് പാസ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമം ഹാരിസിനെ അലട്ടിയിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Post

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ യുവതിയെ ജീവനോടെ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ഉണ്ടായതിങ്ങനെ

Posted by - Jul 3, 2018, 06:58 am IST 0
ജോഹന്നാസ്ബര്‍ഗ് : കാറപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ ജീവനോടെ കണ്ടെത്തി. ജൂണ്‍ 24ന് ജോഹന്നാസ്ബര്‍ഗിനടുത്തുള്ള കാര്‍ലിടന്‍വില്ലെ പ്രവിശ്യയില്‍ നടന്ന അതിഭയങ്കരമായ കാര്‍ അപകടത്തില്‍…

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted by - Jan 31, 2020, 09:07 am IST 0
ജനീവ:  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ  പടരുന്ന സാഹചര്യത്തിലാണ്  നടപടിയെന്ന് ലോകാരോഗ്യ സംഘടന…

അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു

Posted by - Dec 30, 2018, 02:50 pm IST 0
വാഷിംഗ്‌ടേണ്‍ : അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു. അമേരിക്കയില്‍ ജിവിച്ചിരിക്കുന്നവരില്‍ വച്ച്‌ ഏറ്റവും പ്രായം ചെന്ന വ്യക്തിയായിരുന്നു റിച്ചാര്‍ഡ്. 1906 മെയ്11ന് ജനിച്ച റിച്ചാര്‍ഡിന് 112വയസായിരുന്നു.…

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Posted by - Apr 17, 2018, 08:01 am IST 0
ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.9 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 

Leave a comment