അബുദാബി: അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26) ഈമാസം എട്ടുമുതല്‍ കാണ്മാനില്ല. സഹോദരന്റെ ജോലിസ്ഥലത്ത് എത്തി തിരികെ അബുദാബിയിലേക്ക് പോയ ഹാരിസിനെക്കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്ന് സഹോദരന്‍ സുഹൈല്‍ അബുദാബി അല്‍ മിന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് കമ്ബനിയുടെ അനുമതിയോടെ ഈ മാസം ആറിന് ഹാരിസ് ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ കമ്ബനി ഹാരിസിന് പാസ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമം ഹാരിസിനെ അലട്ടിയിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
