ജാജര്‍: ഹരിയാനയില്‍ പുകമഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടയിടിയില്‍ എട്ടു പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഹ്തക്-റെവാരി ഹൈവേയിലാണ് സംഭവം. സ്കൂള്‍ ബസ് ഉള്‍പ്പെടെ അന്‍പതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് ബ്ലോക്കായി. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരില്‍ പത്തുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.