വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി​യി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു

128 0

ജാ​ജ​ര്‍: ഹ​രി​യാ​ന​യി​ല്‍ പു​ക​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി​യി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. റോ​ഹ്ത​ക്-​റെ​വാ​രി ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ള്‍ ബ​സ് ഉ​ള്‍​പ്പെ​ടെ അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. 

അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് ബ്ലോക്കായി. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരില്‍ പത്തുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.  മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Related Post

ശബരിമല യുവതീപ്രവേശനം : പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനം ഇന്ന് 

Posted by - Oct 23, 2018, 07:00 am IST 0
ദില്ലി: ശബരിമല യുവതീപ്രവേശന കേസിലെ പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്നലെ…

അടുത്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡിയെ ചൈനീസ്  പ്രസിഡന്റ് ക്ഷണിച്ചു 

Posted by - Oct 13, 2019, 11:38 am IST 0
മഹാബലിപുരം : മഹാബലിപുരത്ത് ഇന്നലെ അവസാനിച്ച അനൗപചാരിക ഉച്ചകോടിക്ക് ശേഷം  അടുത്ത ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചൈനയിലേക്ക് ക്ഷണിച്ചു. തീയതി…

ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര് : മോഹൻ ഭഗവത് 

Posted by - Oct 8, 2019, 04:12 pm IST 0
നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ നിര്‍മിതിയാണെന്നും ഭാരതത്തിന്റെ യശസിന് കളങ്കമാണെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പ്രസ്താവിച്ചു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു…

യുപി പോലീസ് നടപ്പിലാക്കുന്നത്  യോഗി ആദിത്യനാഥിന്റെ പ്രതികാരം:  പ്രിയങ്ക ഗാന്ധി

Posted by - Dec 30, 2019, 07:05 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമായതെന്ന് പ്രിയങ്ക. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം…

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക് അനുമതി  

Posted by - Aug 1, 2019, 09:36 pm IST 0
ന്യൂഡല്‍ഹി: ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കി. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം…

Leave a comment