താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി

164 0

കോഴിക്കോട്: ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ചരക്കുമായി വരുന്ന ലോറിയും കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ചരക്കു ലോറിയും തമ്മില്‍ ചുരത്തിലെ ഒന്നാം വളവിനു മുകളിലില്‍ വെച്ച്‌ കൂട്ടിയിരിക്കുകയായിരുന്നു.

രണ്ട് ലോറികളിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കേറ്റു. സ്റ്റിയറിംഗ് വീലിനുള്ളില്‍ കുടുങ്ങിയ ഒരു ലോറിയിലെ ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ചാണ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. ആറരയോട് കൂടി ക്രെയിന്‍ ഉപയോഗിച്ച്‌ ലോറികള്‍ രണ്ടും റോഡില്‍ നിന്നും മാറ്റുന്നതു വരെ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു.

Related Post

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

Posted by - Sep 29, 2018, 07:41 pm IST 0
തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി തു​ല്യ​താ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.…

മകനെ മരണത്തിന് വിട്ട് കൊടുക്കാതെ മരണം ഏറ്റ് വാങ്ങി ഒരു അച്ഛൻ: പാലോട് നടന്ന ഈ അപകടം ആരുടേയും കരളലിയിപ്പിക്കും  

Posted by - Apr 24, 2018, 08:12 am IST 0
പാലോട്: തിരുവനന്തപുരം പാലോട് നിന്ന് കഴിഞ്ഞ ദിവസമാണ് നാടിനെ വേദനിയിലാഴ്ത്തിയ അപകടം ഉണ്ടായത്. പിക് അപ് വാനിന്റെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണാണ് രാജേഷ് മരിച്ചത്. ആടിയുലഞ്ഞ…

തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം: അമ്മയെ പോലീസ് അറസ്റ്റു ചെയ്തു

Posted by - May 13, 2018, 12:27 pm IST 0
തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അമ്മയും ഒപ്പമുണ്ടായിരുന്നെന്നാണ് വിവരം. പീഡനത്തിന് ഒത്താശ ചെയ്തെന്ന് തെളിഞ്ഞ…

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

ഐ എ എസ് തലത്തില്‍ അഴിച്ചുപണി: അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി

Posted by - May 30, 2018, 12:45 pm IST 0
തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട…

Leave a comment