താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി

173 0

കോഴിക്കോട്: ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ചരക്കുമായി വരുന്ന ലോറിയും കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ചരക്കു ലോറിയും തമ്മില്‍ ചുരത്തിലെ ഒന്നാം വളവിനു മുകളിലില്‍ വെച്ച്‌ കൂട്ടിയിരിക്കുകയായിരുന്നു.

രണ്ട് ലോറികളിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കേറ്റു. സ്റ്റിയറിംഗ് വീലിനുള്ളില്‍ കുടുങ്ങിയ ഒരു ലോറിയിലെ ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ചാണ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. ആറരയോട് കൂടി ക്രെയിന്‍ ഉപയോഗിച്ച്‌ ലോറികള്‍ രണ്ടും റോഡില്‍ നിന്നും മാറ്റുന്നതു വരെ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു.

Related Post

വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് പത്മകുമാര്‍ 

Posted by - Jan 1, 2019, 02:04 pm IST 0
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡും പങ്കെടുക്കുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.  നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതല്‍ ദേവസ്വം ബോര്‍ഡ്…

ശ്രീജിത്ത് മരണം; പുതിയ വഴിത്തിരിവുകൾ

Posted by - Apr 22, 2018, 09:03 am IST 0
ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 5, 2018, 06:44 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ്…

കെവിന്റെ കൊലപാതകം : പ്രതികളുടെ മൊഴി പുറത്ത് 

Posted by - May 30, 2018, 08:37 am IST 0
കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്,…

ആറ്റുകാൽപൊങ്കാല ഇന്ന് 

Posted by - Mar 2, 2018, 03:04 pm IST 0
ആറ്റുകാൽപൊങ്കാല ഇന്ന്  തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന്…

Leave a comment