മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ്; സംവിധാനം 2019 ഏപ്രിലോടെ പ്രാബല്യത്തില്‍  

99 0

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ് ആയി അടയ്ക്കാവുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്. 2019 ഏപ്രിലോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ആര്‍കെ സിങ് വ്യക്തമാക്കി.

വൈദ്യുതി ബില്ലിങ്ങിനെക്കുറിച്ച്‌ ഇപ്പോള്‍ വ്യാപകമായ പരാതി നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി മോഷണം തടയുന്നതിന് ഇപ്പോഴത്തെ സംവിധാനം പൂര്‍ണമായും പര്യാപ്തവുമല്ല. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് പ്രി പെയ്ഡ് മീറ്ററുകള്‍ എന്ന ആശയം കൊണ്ടുവരുന്നതെന്ന് ആര്‍കെ സിങ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയിലാണ് പ്രി പെയ്ഡ് ഇലക്‌ട്രിസിറ്റി ബില്‍ പ്രവര്‍ത്തിക്കുക.

നേരത്തെ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനമാണിത്. ഇതില്‍ ഉപഭോക്താവിന് ബില്‍ അടയ്ക്കാന്‍ ഒരു മാസം കാത്തിരിക്കേണ്ടതില്ല. ഉപയോഗിച്ച ദിവസത്തേക്കോ മണിക്കൂറുകള്‍ക്കോ മാത്രമായി പണമടയ്ക്കാനാവുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി വ്യക്തമാക്കി. വൈദ്യുതി മോഷണം ഇപ്പോള്‍ പല വിതരണ കമ്പനികളും നേരിടുന്ന പ്രശ്‌നമാണ്. സ്മാര്‍ട്ട് ബില്ലിങ് പല കമ്പനികളും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രീപെയ്ഡ് രീതിയിലേക്കു മാറുമ്പോള്‍ ഇതിനു പരിഹാരമാവും.

Related Post

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി

Posted by - Feb 5, 2020, 05:52 pm IST 0
ഭോപ്പാല്‍: കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന…

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Posted by - Jan 19, 2020, 09:39 am IST 0
ബെംഗളൂരു: പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന്റെ സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാമെന്നും അമിത് ഷാ പറഞ്ഞു.…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് വിജയ് സര്‍ദേശായി

Posted by - Nov 23, 2018, 05:22 pm IST 0
പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ത്തി മന്ത്രി വിജയ് സര്‍ദേശായി രംഗത്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീക്കര്‍…

Leave a comment