കൊച്ചി: കൊച്ചിയിലെ നാവികസേനയുടെ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ടു നാവികര്‍ മരിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ വാതില്‍ തകര്‍ന്നു വീണാണ് അപകടം സംഭവിച്ചത്. നാവികരുടെ ദേഹത്തേക്ക് ഹാംഗര്‍ പതിക്കുകയായിരുന്നു.
രാവിലെ പത്തോടെയായിരുന്നു അപകടം. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മേല്‍ ഇവ പതിക്കുകയായിരുന്നുവെന്നാണ് നേവി വിശദീകരിക്കുന്നത്. വലിയ ഭാരമുള്ള വസ്തുവാണ് ഹാംഗറിന്‍റെ വാതില്‍. അപകടമുണ്ടായതിന് പിന്നാലെ ഇവരെ നാവികസേന ആസ്ഥാനത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.