കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

80 0

കൊച്ചി: കൊച്ചിയിലെ നാവികസേനയുടെ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ടു നാവികര്‍ മരിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ വാതില്‍ തകര്‍ന്നു വീണാണ് അപകടം സംഭവിച്ചത്. നാവികരുടെ ദേഹത്തേക്ക് ഹാംഗര്‍ പതിക്കുകയായിരുന്നു.

രാവിലെ പത്തോടെയായിരുന്നു അപകടം. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മേല്‍ ഇവ പതിക്കുകയായിരുന്നുവെന്നാണ് നേവി വിശദീകരിക്കുന്നത്. വലിയ ഭാരമുള്ള വസ്തുവാണ് ഹാംഗറിന്‍റെ വാതില്‍. അപകടമുണ്ടായതിന് പിന്നാലെ ഇവരെ നാവികസേന ആസ്ഥാനത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Related Post

സനല്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹ​രി​കു​മാ​റി​ന്‍റെ സു​ഹൃ​ത്തും ഡ്രൈ​വ​റും കീ​ഴ​ട​ങ്ങി

Posted by - Nov 13, 2018, 10:17 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവും ഇവര്‍ താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലെ ഡ്രൈവര്‍ രമേശും…

മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Posted by - Jan 5, 2019, 11:43 am IST 0
മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. നിലമ്പൂര്‍ പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ലഘുലേഖകള്‍ വിതരണം ചെയ്ത…

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം

Posted by - Nov 29, 2018, 12:50 pm IST 0
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.…

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - Dec 9, 2019, 05:57 pm IST 0
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ ചാടിക്കയറാന്‍ ശ്രമിച്ചതോടെ  പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും…

തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം

Posted by - Nov 16, 2018, 10:05 pm IST 0
ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇവിടെ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്.…

Leave a comment