റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്. യു എ ആ സമയം ശനിയാഴ്ച വൈകുന്നേരം 05.30 ഓടു കൂടിയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നുപേരും യു എ ഇ സ്വദേശികളാണ്. ഒരാള്‍, വിദേശിയാണ്. മരിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജെബില്‍ ജയിസില്‍ നിന്ന് പരുക്കേറ്റയാളെ എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടായത്.
ഹെലികോപ്ടര്‍ ദുരന്തത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന്‍ സാഖ്ര്‍ അല്‍ ഖാസിമിയാണ് എത്രയും പെട്ടെന്നുള്ള അന്വേഷണത്തിന് ഉത്തരവിട്ടത്. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സെന്‍ററിന്‍റേതാണ് അപകടചത്തില്‍ അകപ്പെട്ട ഹെലികോപ്ടര്‍. അപകടത്തില്‍പ്പെട്ടത് അഗസ്ത 139 ഹെലികോപ്റ്റര്‍ ആണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.