റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

174 0

റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്. യു എ ആ സമയം ശനിയാഴ്ച വൈകുന്നേരം 05.30 ഓടു കൂടിയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നുപേരും യു എ ഇ സ്വദേശികളാണ്. ഒരാള്‍, വിദേശിയാണ്. മരിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജെബില്‍ ജയിസില്‍ നിന്ന് പരുക്കേറ്റയാളെ എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടായത്.

ഹെലികോപ്ടര്‍ ദുരന്തത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന്‍ സാഖ്ര്‍ അല്‍ ഖാസിമിയാണ് എത്രയും പെട്ടെന്നുള്ള അന്വേഷണത്തിന് ഉത്തരവിട്ടത്. നാഷണല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്ക്യൂ സെന്‍ററിന്‍റേതാണ് അപകടചത്തില്‍ അകപ്പെട്ട ഹെലികോപ്ടര്‍. അപകടത്തില്‍പ്പെട്ടത് അഗസ്ത 139 ഹെലികോപ്റ്റര്‍ ആണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.

Related Post

അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു

Posted by - Jan 17, 2019, 08:18 am IST 0
ലണ്ടന്‍: ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മെ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എംപിമാരെ ബ്രിക്‌സിറ്റ് കരാറില്‍…

സിംബാബ്‌വെ മുൻ പ്രിന്റന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

Posted by - Sep 6, 2019, 12:07 pm IST 0
സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ തന്റെ 95 ആം വയസ്സിൽ അന്തരിച്ചുവെന്ന് രാജ്യത്തെ പ്രസിഡന്റ് എമ്മേഴ്‌സൺ മംഗംഗ്വ തന്റെ ഔ ദ്യോ ഗിക ട്വിറ്റർ അക്കൗണ്ടിൽ…

ട്രംപുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിന് കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്  

Posted by - May 31, 2019, 01:02 pm IST 0
സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു. അമേരിക്കയിലെ സ്പെഷല്‍…

 ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Posted by - Oct 1, 2018, 08:33 pm IST 0
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ അര്‍ഹരായി. കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള…

യൂറോപ്യൻ യൂണിയൻ അതിർത്തി അടച്ചു; ന്യൂയോർക്കിലും വാഷിങ്ടനിലും തെരുവുകൾ വിജനം

Posted by - Mar 19, 2020, 02:36 pm IST 0
പാരിസ് ∙ അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു.  കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലേൽ നിയന്ത്രണാതീതമാവുമെന്നു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പുനൽകി…

Leave a comment