യു​പി​യി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല; ഒന്‍പത് പേര്‍ അറസ്റ്റില്‍; 23 പേര്‍ക്കെതിരെ പോലീസ് കേസ്

211 0

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഘാ​സി​പു​രി​ല്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ സു​രേ​ഷ് വ​ത്സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. 23 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. നി​ഷ​ദ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ച്ച യോ​ഗ​വേ​ദി​യി​ല്‍ പ്ര​വേ​ശ​നം കി​ട്ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഭാ​ര​തീ​യ നി​ഷ​ദ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ക​ല്ലേ​റി​ലാ​ണ് സു​രേ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. സു​രേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് 50ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കി. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. 

ഒ​രു മാ​സ​ത്തി​നി​ടെ യു​പി​യി​ലു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല​യാ​ണി​ത്. ഡി​സം​ബ​ര്‍ മൂ​ന്നി​ന് ബു​ല​ന്ദ്ഷ​ഹ​റി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്‌​ട​ര്‍ സു​ബോ​ധ് കു​മാ​ര്‍ സിം​ഗി​നെ ആ​ള്‍​ക്കൂ​ട്ടം കൊലപ്പെടുത്തിയിരുന്നു. ഗോ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ര​മ​ണ​ത്തി​ലാ​യി​രു​ന്നു അ​ത്.​ഇ​ന്‍​സ്പെ​ക്‌​ട​ര്‍​ക്കു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത ആ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related Post

ആസാമിലെ ടീ എസ്റ്റേറ്റിൽ 73 കാരനായ ഡോക്ടറെ ആൾക്കൂട്ടം കൊലപ്പെടുത്തി, 21പേർ അറസ്റ്റിൽ 

Posted by - Sep 2, 2019, 11:57 am IST 0
ഗുവാഹത്തി :ആസാമിലെ ഒരു ടീ എസ്റ്റേറ്റിലെ ഡോക്ടറെ 250 പേരടങ്ങിയ ആൾകൂട്ടം ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.…

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted by - Dec 25, 2018, 04:19 pm IST 0
ന്യൂഡല്‍ഹി; ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'ബോഗിബീല്‍' പാലം…

ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം

Posted by - Sep 8, 2018, 07:52 pm IST 0
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍  ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം. അപകടത്തില്‍ 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച…

മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവിനെയും കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു

Posted by - Oct 7, 2019, 03:42 pm IST 0
മുംബയ്: മഹാരാഷ്ട്രയിലെ ജൽഗൺ ജില്ലയിൽ ഞായറാഴ്ച രാത്രി ബി.ജെ.പി നേതാവിനെയും നാല് കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു.  രവീന്ദ്ര ഖാരത്ത് (55)​,​സഹോദരൻ സുനിൽ(56)​,​ മക്കളായ പ്രേംസാഗർ(26)​,​രോഹിത്(25)​ സുഹൃത്തായ ഗജാരെ എന്നിവരാണ്…

അതിശക്​തമായ മഞ്ഞുവീഴ്​ച: വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു

Posted by - May 8, 2018, 02:54 pm IST 0
ഡെറാഡൂണ്‍: അതിശക്​തമായ മഞ്ഞുവീഴ്​ചയെ തുടര്‍ന്ന്​ പ്രശ്​സ്​ത തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ്​ ക്ഷേത്രത്തിലായിരുന്നു അന്ത്യം. ശക്​തമായ മഴയും കൊടുങ്കാറ്റും നേരിടുന്ന…

Leave a comment